പിന്നിട്ട ആയിരം ദിനങ്ങളില്‍ കേരളത്തിന്റെ സമഗ്ര മേഖലയിലും അര്‍ത്ഥപൂര്‍ണ്ണമായ മാറ്റങ്ങള്‍ സാധ്യമാക്കാന്‍ കഴിഞ്ഞതായി ഭക്ഷ്യ പൊതു വിതരണ വകുപ്പു പി.തിലോത്തമന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍  ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ജില്ലാതല ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്…

സര്‍ക്കാര്‍ ഖജനാവിലേക്ക് വന്‍തോതില്‍ പണം ലഭ്യമാക്കുന്ന സബ്ബ് രജിസ്ട്രാര്‍ ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുളളതായി രജിസ്‌ട്രേഷന്‍ പൊതുമരാമത് വകുപ്പു മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 1.67 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച…

തരിശ് കൃഷി വ്യാപകമാക്കി നെല്ലുല്പാദനത്തില്‍ മികച്ച നേട്ടം കൈവരിച്ച  കോട്ടയം ജില്ല സംസ്ഥാനത്തിന് മാതൃകയാണെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി. എസ് സുനില്‍ കുമാര്‍ പറഞ്ഞു. കോടിമത മുപ്പായിക്കാട് പൂഴിക്കുന്ന് പാടശേഖരത്തില്‍ വിതമഹോത്സവം ഉദ്ഘാടനം…

കുഷ്ഠരോഗ നിര്‍മ്മാര്‍ജന പക്ഷാചരണത്തിന് ജനുവരി 30 ന് ജില്ലയില്‍ തുടക്കമാകും. ഫെബ്രുവരി 12 വരെ നടക്കുന്ന പക്ഷാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം കുഷ്ഠരോഗ നിര്‍ണ്ണയ പരിശോധന ക്യാമ്പുകള്‍ നടത്തി  രോഗം സ്ഥിതീകരിക്കപ്പെടുന്നവര്‍ക്ക്…

ജല ഇതര വൈദ്യുതസ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കം: മന്ത്രി എം.എം. മണി കേരളത്തിനാവശ്യമായ അളവില്‍ വൈദ്യുതി ഉല്‍പ്പാദനം സംസ്ഥാനത്ത് നടക്കാത്ത സാഹചര്യത്തില്‍ ജല ഇതര വൈദ്യുത സ്രോതസുകളുടെ ഉപയോഗം അധികമായി പ്രോല്‍സാഹിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്‌ലതെന്ന്…

ജില്ലയിൽ വെബ് വീഡിയോ കോൺഫറൻസിങ്ങ് സംവിധാനം ജില്ലയിലെ എല്ലാ ബ്ലോക്കു പഞ്ചായത്തുകളും ജനുവരി 31നകം ഐഎസ്ഒ നിലവാരം കരസ്ഥമാക്കും. ഇത് സംബന്ധിച്ച നടപടികൾ ഊർജ്ജിതപ്പെടുത്തണമെന്ന് വെബ് വീഡിയോ കോൺഫറൻസിങ്ങ് സംവിധാനത്തിലൂടെ ജില്ലാ കളക്ടർ പി.…

കേരളത്തിലെ അനുഷ്ഠാന കലയായ  മുടിയേറ്റ് ഉല്‍പ്പെടെ വിവിധ കലവിദ്യകള്‍ അഭ്യസിക്കാന്‍ അവസരമൊരുക്കുകയാണ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് എല്ലാ പ്രായത്തില്‍ പെട്ടവര്‍ക്കും ശില്പകല, മൃദംഗം, ചിത്രകല, വയലിന്‍, മാര്‍ഗംകളി തുടങ്ങിയ കലകളില്‍ പരിശീലനം നല്‍കുന്നതിന്  സംസ്ഥാന…

കുട്ടികളിലെ കാഴ്ച വൈകല്യം പരിഹരിക്കുന്നതിന് ഗവ.ആയുര്‍വേദ ജില്ലാ ആശുപത്രിയില്‍ ആരംഭിച്ച ദൃഷ്ടി പദ്ധതി വിജയത്തിലേക്ക്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ചികിത്സ ആരംഭിച്ച ഏഴു കുട്ടികളുടെ കാഴ്ചത്തകരാറുകള്‍ പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ്  മെഡിക്കല്‍ ഓഫീസര്‍ ഡോ. നവനീത…

ഈ മാസം 26ന് സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ ജില്ലയിലെ സ്‌കൂളുകള്‍ മികച്ച പങ്കാളിത്തം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ പി. കെ.സുധീര്‍ബാബു പറഞ്ഞു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.…

ഗ്രാമീണകാഴ്ചകളുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയമൊരുക്കി തിരുവാര്‍പ്പ് മലരിക്കല്‍ ടൂറിസം മേള. സായാഹ്നങ്ങളില്‍ വയലോരക്കാഴ്ചകള്‍ കാണാനും നാടന്‍ രുചികള്‍ ആസ്വദിക്കാനും പഴുക്കാനില കായല്‍ ഉള്‍പ്പെടെ വേമ്പനാടിന്റെ ഭംഗിയറിഞ്ഞുള്ള ഒരു ബോട്ട് യാത്ര നടത്താനും അവസരമൊരുക്കിയാണ് മലരിക്കലില്‍ മേള…