റോഡുകളുടെ നിര്‍മാണത്തിനും സംരക്ഷണത്തിനും ഊന്നല്‍ അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. വിവിധ സ്രോതസുകളില്‍ നിന്നും 37,79,98,268 രൂപ വരവും, 37,56,90,000 രൂപ ചെലവും 23,08,268 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ്…

ഭരണഘടന ആമുഖത്തോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജെൻഡര്‍ ബജറ്റ് അവതരിപ്പിച്ചു. 168.63 കോടി രൂപ വരവും 168.58 കോടി ചെലവും 4.92 ലക്ഷം നീക്കിയിരിപ്പും കണക്കാക്കിയ ബജറ്റാണ് അവതരിപ്പിച്ചത്. ജെൻഡര്‍ സൗഹൃദ തദ്ദേശഭരണം എന്ന…

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു പാലക്കാട് ജില്ലാ പഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെയും ആഭിമുഖ്യത്തില്‍ ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി സമ്പൂര്‍ണ ശുചീകരണ യജ്ഞത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം വടക്കഞ്ചേരി മംഗലം…

മൊബൈല്‍ മാമോഗ്രാം യൂണിറ്റ്, സ്ത്രീകളുടെ മനസികോല്ലാസത്തിന് പെണ്ണിടം, കാറ്റില്‍നിന്ന് വൈദ്യുതി കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി 2024-25 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. പ്രാരംഭ ബാക്കി ഉള്‍പ്പെടെ 202,22,20,534…

ഒറ്റപ്പാലം നഗരസഭാ പ്രദേശത്തെ മുതിര്‍ന്ന വ്യക്തികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കേരള സാമൂഹ്യ സുരക്ഷാ മിഷനിലൂടെ നടപ്പാക്കി വരുന്ന ആരോഗ്യ-സാമൂഹ്യ സുരക്ഷാ പദ്ധതിയായ വയോമിത്രം പദ്ധതിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി സ്‌നേഹയാത്ര 2024 എന്ന പേരില്‍…

രാജ്യത്ത് ആദ്യമായി ഒരു നിയോജക മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജല ബജറ്റ് തയ്യാറാക്കി നിയോജക മണ്ഡലതല ജല ബജറ്റിന് രൂപം നല്‍കിയ മണ്ഡലമായി തൃത്താല. തൃത്താല നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട്…

അട്ടപ്പാടി ഗവ കോളജിലെ ഇലക്ട്രല്‍ ലിറ്ററസി ക്ലബിന്റെയും സ്വീപ്പ് പാലക്കാടിന്റെയും നേതൃത്വത്തില്‍ വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തയ്യാറാക്കുന്ന മാഗസിനിലേക്ക് ജില്ലയിലെ സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കലാസൃഷ്ടികള്‍ അയക്കാം. ജനാധിപത്യത്തില്‍ വോട്ടവകാശവുമായി ബന്ധപ്പെട്ട…

വല്ലപ്പുഴ ഗ്രാമപഞ്ചായത്തില്‍ രണ്ടാം വിള നെല്ല് സംഭരണം ആരംഭിച്ചു. ചെറുകോട് ഈത്തപിടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം നിര്‍വഹിച്ചു. മണലി പാടശേഖരത്തില്‍നിന്നാണ് ആദ്യ ലോഡ് കയറ്റിയത്. കാര്‍ഷിക വികസന സമിതി അംഗങ്ങള്‍,…

കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലെ വാതക ശ്മശാനം കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെയും കൊല്ലങ്കോട് ബ്ലോക്ക്-ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് വാതക ശ്മശാനം നിര്‍മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായ പരിപാടിയില്‍…

എസ്.എസ്.കെ ചെര്‍പ്പുളശ്ശേരി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ചലനസഹായ ഉപകരണ വിതരണം ചെയ്തു. ബി.ആര്‍.സി ഹാളില്‍ സംഘടിപ്പിച്ച പരിപാടി ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍…