എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് കീഴിലുള്ള രണ്ടാം വാര്‍ഡ് അയ്യന്‍മാര്‍കാലായില്‍ വെണ്ണിലാ കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമായിരുന്ന വിമലറാണിയുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ കൈമാറി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാഹുലേയന്റെ സാന്നിധ്യത്തില്‍ ഡെത്ത്ക്ലെയിം തുകയായ രണ്ട്…

ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാ പഞ്ചായത്തുകളും പുതിയ പച്ചത്തുരുത്തുകളുടെ സാധ്യതകള്‍ കണ്ടെത്താനും വിദ്യാലയങ്ങള്‍, കോളെജ് ക്യാമ്പസുകള്‍ എന്നിവിടങ്ങളില്‍ പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കാനുള്ള സൗകര്യം കണ്ടെത്താനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന ഭാരതപ്പുഴ പുനരുജ്ജീവന…

സുസ്ഥിര തൃത്താല-പ്രത്യേക നീര്‍ത്തട വികസന പദ്ധതിക്ക് വിവിധ വകുപ്പുകളുടെ ഏകോപനവും സംയോജനവും ആവശ്യമാണെന്ന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. മിഷന്‍ ഡയറക്ടര്‍ എ. നിസാമുദ്ദീന്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം. കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുസ്ഥിര…

പാലക്കാട് നിയോജകമണ്ഡതല പട്ടയ അസംബ്ലി യോഗം ചേര്‍ന്നു പാലക്കാട് നിയോജകമണ്ഡലത്തില്‍ പുറമ്പോക്കില്‍ താമസിക്കുന്നവരുടെ വിവരശേഖരണം നടത്തി അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍. ബാലസുബ്രഹ്മണ്യം ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം…

ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുതുശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് നിര്‍വഹിച്ചു. ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം 'ഒരു ജീവിതം ഒരു കരള്‍' എന്നതാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച്…

12 പരാതികള്‍ ലഭിച്ചു സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി അഴിമതി തടഞ്ഞ് കാര്യക്ഷമവും സുഗമവും സുതാര്യവും പരാതിരഹിതവുമായ രീതിയില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു. എ.ഡി.എം കെ. മണികണ്ഠന്റെ…

മഴമൂലം തകര്‍ന്ന വീടുകളുടെ ബലക്ഷയം കണക്കിലെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ വികസനസമിതി യോഗത്തില്‍ പ്രമേയം. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നോ ലൈഫ് മിഷന്‍ ഫണ്ടില്‍ നിന്നോ നാല് ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി അനുവദിക്കണമെന്ന പ്രമേയം…

അയിലൂര്‍ ഗവ. യു.പി. സ്‌കൂള്‍ ഇനി മാതൃക പ്രീ - പ്രൈമറി. പ്രീ - പ്രൈമറിയുടെ ഉദ്ഘാടനം  കെ.ബാബു എം.എല്‍.എ നിര്‍വഹിച്ചു. എസ്.എസ്.കെ - സ്റ്റാര്‍സ്  പദ്ധതിയിലൂടെ അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ്…

തരൂര്‍ മണ്ഡലത്തില്‍ പുറമ്പോക്കില്‍ താമസിക്കുന്നവരുടെ വിവരശേഖരണം നടത്തി അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്ക് പി.പി സുമോദ് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. വടക്കഞ്ചേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന തരൂര്‍…

കെ.എസ്.എഫ്.ഇ അമ്പലപ്പാറ ശാഖ ഉദ്ഘാടനം നിര്‍വഹിച്ചു കെ.എസ്.എഫ്.ഇയുടെ പ്രവര്‍ത്തനം എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യമെന്നും 900ല്‍ അധികം യുവതി യുവാക്കള്‍ക്ക് പി.എസ്.സി വഴി കെ.എസ്.എഫ്.ഇയില്‍ തൊഴില്‍ നല്‍കാന്‍ സാധിച്ചുവെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍…