ജില്ലയില്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡുകള്‍ മാറ്റുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ബി.പി എല്‍ ലിസ്റ്റിന് താഴെയുള്ളവര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രവും, വീടില്ലാത്തവര്‍ ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാല്‍ സെക്രട്ടറിയുടെ…

കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പഴയ കളിപ്പാട്ടങ്ങള്‍ നവീകരിച്ച് പുതിയ കളിപ്പാട്ടങ്ങള്‍ ആക്കി പുനരുപയോഗം സാധ്യമാക്കുന്നതിനും സ്വച്ഛ് ഭാരത് മിഷന്‍ ടോയ്ക്കത്തോണ്‍ മത്സരം സംഘടിപ്പിക്കുന്നു. പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, ഉപയോഗശൂന്യമായ വസ്തുക്കളെ…

സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ഒക്ടോ. 2ന് കാലപ്പഴക്കം ചെന്ന പുന്നയൂർക്കുളത്തെ ചെറായി അങ്കണവാടിക്ക് പുതുജന്മമേകി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്. കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാനും പഠിച്ച് രസിക്കാനുമായി ആധുനിക സൗകര്യങ്ങൾ ഒരുക്കിയാണ് പഞ്ചായത്ത് അങ്കണവാടി പുതുക്കിപ്പണിതത്. റർബ്ബൺ മിഷൻ…

ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യ കേരളവും സംയുക്തമായി സംഘടിപ്പിച്ച ലോക പേവിഷബാധ പ്രതിരോധ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡൻ്റ് വിനീത മോഹൻദാസ് നിർവഹിച്ചു. പൊതുജനങ്ങളിൽ പ്രത്യേകിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന…

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെ ഗോവർദ്ധനി പദ്ധതി പ്രകാരം എളവള്ളി ഗ്രാമപഞ്ചായത്തിൽ കാലിത്തീറ്റ വിതരണം ചെയ്തു. 40 കന്നുകുട്ടികളെയാണ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തത്. ആറുമാസം പ്രായമുള്ള തെരഞ്ഞെടുത്ത കന്നുകുട്ടികൾക്ക് 18 മാസക്കാലം തുടർച്ചയായി ഒരു ചാക്ക്…

ഗുരുവായൂർ മണ്ഡലത്തിൽ സംരംഭക വർഷം പദ്ധതി വഴി ഒരു വർഷം ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അവാർഡ് നൽകുന്നു. എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഒരു…

എളവള്ളി ഗ്രാമപഞ്ചായത്തിൽ തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. 16 വാർഡുകളിലും തെരുവുനായകളുടെ സങ്കേതങ്ങൾ കണ്ടെത്തി വല ഉപയോഗിച്ച് തെരുവുനായകളെ പിടികൂടി കുത്തിവെപ്പ് നൽകി. പ്രത്യേകം പരിശീലനം ലഭിച്ച സംഘത്തിൻ്റെ നേതൃത്വത്തിലാണ് കുത്തിവെപ്പ്. മൃഗസംരക്ഷണ…

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളുടേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങലില്‍ നിന്നായി 154 കിലോ നിരോധിച്ച പ്ലാസ്റ്റിക്ക് പിടിച്ചെടുത്തു. പ്ലാസ്റ്റിക്ക് ക്യാരി ബാഗ്, പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പര്‍ പ്ലേറ്റുകള്‍…

തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് പീരുമേട് നിയമസഭാ നിയോജക മണ്ഡലത്തില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് ഓരോ നിയമസഭ മണ്ഡലത്തിലും എം.എല്‍.എ.മാരുടെയും നോഡല്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന്…

മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി സംസ്ഥാന പോലീസ് നടപ്പിലാക്കുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ശാന്തന്‍പാറ ഗ്രാമപഞ്ചായത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പോലീസ്, എക്‌സൈസ് കുടുംബശ്രീ, സി. ഡി. എസ്.…