പൊതു തിരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലായി 23 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പാലക്കാട് മണ്ഡലത്തില്‍ 13ഉം ആലത്തൂര്‍ മണ്ഡലത്തില്‍ 10ഉം സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചത്. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല് വരെയായിരുന്നു…
സൂക്ഷ്മ പരിശോധന, നാമനിര്‍ദേശ പത്രിക പിന്‍വലിക്കല്‍ എന്നിവയ്ക്ക് ശേഷം നിലവില്‍ വരുന്ന അംഗീകൃത സ്ഥാനാര്‍ഥി പട്ടിക ഏപ്രില്‍ എട്ടിന് പ്രസിദ്ധീകരിക്കും. അതേ ദിവസം തന്നെ സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് ചിഹ്നവും അനുവദിക്കും. ദേശീയ-സംസ്ഥാന അംഗീകൃത പാര്‍ട്ടികള്‍ക്ക്…
പൊതു തെരഞ്ഞെടുപ്പിലെ പോസ്റ്ററുകള്‍, നോട്ടീസ്, ലഘുലേഖകകള്‍ എന്നിവ അംഗീകൃത പ്രസ്സുകളില്‍ മാത്രമേ പ്രിന്റ് ചെയ്യുവാന്‍ പാടുകയുള്ളു എന്ന് മാതൃക പെരുമാറ്റ ചട്ടം നോഡല്‍ ഓഫീസറായ എ.ഡി.എം അറിയിച്ചു. പ്രിന്റ് ചെയ്യുന്നവയില്‍ പ്രസ്സിന്റെ പേര്, കോപ്പികളുടെ…
തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവയുടെ ഒന്നാംഘട്ട റാന്റമൈസേഷന്‍ പൂര്‍ത്തിയായി നിയോജക മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്തു. ഇവ പോലീസ് സംരക്ഷണത്തിലും സിസിടിവി നിരീക്ഷണത്തിലും അതാത് നിയോജക മണ്ഡലങ്ങളിലെ സ്ട്രോങ്…
പൊതു തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള അനുമതികള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ വെബ്‌സൈറ്റ്. പ്രചാരണ യോഗങ്ങള്‍, ജാഥകള്‍, ഉച്ചഭാഷിണികള്‍, വാഹനങ്ങള്‍, താല്‍ക്കാലിക ഇലക്ഷന്‍ ഓഫീസ്, എന്നിവയ്ക്കുള്ള അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ…
പൊതു തിരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാന്‍ പ്രത്യേക ആപ്ലിക്കേഷനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പി.ഡബ്ല്യു.ഡി. (പേഴ്സണ്‍ വിത്ത് ഡിസെബിലിറ്റി) എന്ന പേരില്‍ ഇറക്കിയ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാം. ശാരീരിക വൈകല്യമുള്ളവര്‍ക്ക്…
ജില്ലയിലെ ഭിന്നശേഷി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം. ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുമാര്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി, സ്‌കൗട്ട്സ്, ഗൈഡ്സ് തുടങ്ങിയ സന്നദ്ധ വിദ്യാര്‍ത്ഥി സംഘടനകളുടെ സഹായത്തോടെ ഭിന്നശേഷി വോട്ടര്‍മാരെ ബൂത്തിലെത്തിക്കും.…
വോട്ടിങ് ശതമാനം ഉയര്‍ത്തുക ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെയും സ്വീപ്പിന്റെയും നേതൃത്വത്തില്‍ വോട്ടര്‍ ബോധവത്കരണ സൈക്കിള്‍ റാലി ജില്ലാ കളക്ടര്‍ ഡി. ബാലമുരളി ഫ്ലാഗ് ഓഫ് ചെയ്തു. പാലക്കാട് കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച സൈക്കിള്‍ റാലിയില്‍…
പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുളള ബോധവത്കരണത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ സിഗ്നേച്ചര്‍ വാള്‍ ഉദ്ഘാടനം ചെയ്തു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ 'ഞാന്‍ എന്റെ വോട്ട് ചെയ്യും' എന്നെഴുതി എ.ഡി.എം എന്‍.എം. മെഹറലി ഉദ്ഘാടനം…
ജില്ലയിലെ രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാര്‍ക്കായി ജില്ലാ രജിസ്‌ട്രേഷന്‍ ഓഫീസില്‍ ലൈബ്രറി ആരംഭിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും വായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി തുടങ്ങിയ ലൈബ്രറി ഉത്തരമേഖലാ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്ട്രാര്‍ എ. ജി. വേണുഗോപാല്‍…
