മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് പോലീസിനും മാതൃകാപരമായ പ്രവര്‍ത്തനം നടത്താനാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പറഞ്ഞു. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗര•ാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള നിയമത്തെക്കുറിച്ച് കളക്ടറേറ്റില്‍ നടന്ന ബോധവത്കരണ ക്ലാസ്…
ആന്ധ്രാപ്രദേശിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുവേണ്ടി കൊല്ലം ജില്ലയില്‍നിന്നും നല്‍കുന്നത് 9750 ബാലറ്റ് പെട്ടികള്‍. വോട്ടു രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ നിക്ഷേപിക്കുന്ന പെട്ടികള്‍ക്ക് വോട്ടിംഗ് മെഷീന്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ ഉപയോഗമില്ലാതായതിനെത്തുടര്‍ന്ന് കൊല്ലം താലൂക്ക് ഓഫിസിനോട്…
ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കാനുള്ള സാമൂഹ്യ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ നിറവേറ്റണമെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം നടത്തുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പഞ്ചായത്തുതലത്തില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ നടത്തണം.…
വയോജന ചൂഷണത്തിനെതിരായുള്ള ബോധവത്കരണ ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടി എം വര്‍ഗീസ് മെമ്മോറിയല്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനംചെയ്തു. വയോജനങ്ങളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന്…
കൊല്ലം അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റായി ബി. ശശകുമാര്‍ ചുമതലയേറ്റു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍. ആര്‍.) ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. തിരുവനന്തപുരം, കോന്നി, പുനലൂര്‍, ഉടുമ്പന്‍ചോല താലൂക്കുകളില്‍ തഹസില്‍ദാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആയൂര്‍ സ്വദേശിയാണ്.
ജനകീയ പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം ; ലൈഫ് പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ തീരുമാനം മുഖത്തലയില്‍ നടന്ന ബ്ലോക്കില്‍ ഒരു ദിവസം കലക്ടര്‍ പരിപാടിയില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം. ലൈഫ് പദ്ധതി നടത്തിപ്പിന്റെ ഗതിവേഗം…
ജില്ലയില്‍ മാനസിക വൈകല്യമുള്ള 264 പേരുടെ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പിന് അനുമതിയായി. ജില്ലാ കലക്ടര്‍ ചെയര്‍മാനായ നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റിയാണ് ഹിയറിംഗ് നടത്തി അനുമതിപത്രം നല്‍കിയത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ വിവിധ ഘട്ടങ്ങളിലായി…
യോഗാഭ്യാസത്തിന്റെ ദൃശ്യ-സംഗീതാവിഷ്‌കാരമുള്‍പ്പടെ വിപുല പരിപാടികളോടെ അന്താരാഷ്ട്ര യോഗാദിനം ജില്ലയില്‍ ആചരിച്ചു. ജില്ലാ പഞ്ചായത്തും ആയുഷ് വകുപ്പും സംയുക്തമായി നടത്തിയ പരിപാടികള്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ…
ആശ്രാമം ഗസ്റ്റ്ഹൗസില്‍ നടത്തിയ വനിതാ കമ്മിഷന്‍ അദാലത്തില്‍ പരിഗണിച്ച 85 പരാതികളില്‍ 19 എണ്ണം തത്സമയം തീര്‍പ്പാക്കി. നാലു കേസുകളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത അദാലത്തില്‍ 32 കേസുകള്‍ വീണ്ടും…
വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക എന്ന പി.എന്‍. പണിക്കരുടെ സന്ദേശം തലമുറകളിലേക്ക് പകര്‍ന്ന് വായനാദിനം ആഘോഷിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെ പുസ്തക വായനയ്ക്ക് ഊര്‍ജ്ജം പകര്‍ന്ന ഐ.വി. ദാസിന്റെ ജ•ദിനമായ ജൂലൈ ഏഴുവരെ നീളുന്ന…