മാറിവരുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളുടെ ഫലമായി പ്രവാസി മലയാളികളുടെ മടങ്ങിവരവിന്റെ തോത് ഗണ്യമായി ഉയരുമെന്ന വിലയിരുത്തലുമായി ആഗോള കേരളീയ മാധ്യമ സംഗമം. സ്വദേശിവത്കരണം, സാമ്പത്തിക മാന്ദ്യം, രാഷ്ട്രീയ അസന്തുലിതാവസ്ഥ തുടങ്ങിയ ഗൗരവമേറിയ ഘടകങ്ങള്‍ മടങ്ങി…

ജനുവരി അഞ്ചിന് കൊല്ലത്ത് നടക്കുന്ന ആഗോള കേരളീയ മാധ്യമ സംഗമത്തിന്റെ വിളംബരമായി കാര്‍ട്ടൂണ്‍-ഫോട്ടോ പ്രദര്‍ശനം തുടങ്ങി. പ്രസ് ക്ലബ്ബ് മൈതാനിയില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. ഓഖി ദുരിതബാധിതരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ…

ജെന്‍സി എന്ന മിടുക്കി ഇന്ന് ബഡ്‌സ് സ്‌കൂളിന്റെ അഭിമാനമാണ്. ഭിന്നശേഷിയുടെ മികവ് പദ്യപാരായണത്തിലെ ഒന്നാം സമ്മാനവും ലളിതഗാനത്തിലേയും സിനിമാഗാനത്തിലേയും പ്രകടനം രണ്ടാം സ്ഥാനമായും ജെന്‍സി സ്വന്തമാക്കിയപ്പോള്‍ വ്യക്തിഗത ഓവറോള്‍ ചാമ്പ്യന്‍ പട്ടം ഇരട്ടിമധുരമായി. ഗവണ്‍മെന്റ്…

ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായ മന്തുരോഗ പ്രതിരോധ ചികിത്സ ജില്ലയില്‍ നല്‍കിത്തുടങ്ങി. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപം ഉദ്ഘാടനം ചെയ്തു. പ്രതിരോധ മരുന്ന് വിതരണത്തിലൂടെ രോഗം പടരുന്നത്…

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ നടപ്പിലാക്കുന്ന അനുയാത്ര പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ തുടങ്ങുന്ന മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍ കുട്ടികളുടെ വീട്ടുപടിക്കല്‍ സേവനനിരതമാകുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഗവണ്‍മന്റ് വിക്‌ടോറിയ ആശുപത്രിയില്‍ രണ്ട് യൂണിറ്റുകളുടേയും…

സര്‍വ ശിക്ഷാ അഭിയാന്റെ സെമിനാര്‍ പ്രബന്ധങ്ങളുടെ പുസ്തക രൂപമായ മികവിന്റെ പാത പൂതക്കുളം ഡി.വി.എല്‍.പി.എസില്‍ ജി.എസ്. ജയലാല്‍ എം.എല്‍.എ പ്രകാശനം ചെയ്തു. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാര്‍ അധ്യക്ഷനായി. വാര്‍ഡംഗം സുനില്‍കുമാര്‍, ശോഭ,…

ഗ്രാമി അവാര്‍ഡോളം വിസ്തൃതമായ വയലിന്‍ വിസ്മയം കൊല്ലം നഗരത്തെ സംഗീതസാന്ദ്രമാക്കി. ഗ്രാമി അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ മനോജ് ജോര്‍ജും സംഘവുമാണ് വി. സാംബശിവന്‍ സ്‌ക്വയറില്‍  സംഗീത വിരുന്നൊരുക്കിയത്. പുതുവത്സര ആഘോഷത്തിന്റെ…

കേരളത്തിലെ നഗരപ്രദേശങ്ങളിലുള്ള റോഡ് വികസനം ദേശീയ നിലവാരത്തില്‍ നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കൊല്ലം കോര്‍പറേഷന്‍ നഗരത്തില്‍ സ്ഥാപിച്ച എല്‍.ഇ.ഡി. വിളക്കുകളുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് റോഡ്ഫണ്ട് ബോര്‍ഡിനെയാണ്…

കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡില്‍നിന്നും പെന്‍ഷന്‍ വാങ്ങുന്നവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും. അടുത്ത വര്‍ഷം മുതല്‍ ക്ഷേമനിധി ഓഫീസില്‍ നേരിട്ട് നല്‍കാനും അക്ഷയകേന്ദ്രം വഴി സമര്‍പ്പിക്കാനും സംവിധാനമൊരുക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ മുരളി…

പി.എസ്.സിയില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തുന്നത് കുറ്റമറ്റ രീതിയിലാക്കാന്‍ അക്ഷയ സംരംഭകര്‍ക്കായി പ്രത്യേക പരിശീലനം സംഘടിപ്പിച്ചു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പി.എസ്.സി. ചെയര്‍മാന്‍ എം.കെ. സക്കീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.എസ്.സി യുടെ സേവനങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പൂര്‍ണമായി…