തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷന്‍ വിഭജനവും അതിര്‍ത്തി നിര്‍ണയവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി നടത്തിയ ഹിയറിങ് സമാപിച്ചു. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുമായ എ.ഷാജഹാന്റെ നേതൃത്വത്തില്‍ നടന്ന ഹിയറിങിന്റെ രണ്ടാം ദിവസമായ…

ഇന്ത്യയിൽ ആദ്യമായി പദ്ധതികളിൽ ഡിസൈൻ പോളിസി കൊണ്ടുവന്നത് കേരളം: പി.എ. മുഹമ്മദ്‌ റിയാസ് തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന് കളക്ടറേറ്റ് ജംഗ്ഷനും എം.എൽ.എ റോഡും നവീകരിച്ചു. പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്‌ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി…

പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ കൂവ - ചക്ക പായസ ഫെസ്റ്റ് ഒരുക്കി കുടുംബശ്രീ സംരംഭകർ. കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ ആറാം വാർഡ് ഇഷ്ടം യൂണിറ്റിലെ കുടുംബശ്രീ സംരംഭകരാണ് കൂവ - ചക്ക പായസ…

തൃശൂർ വടക്കാഞ്ചേരി നഗരസഭയില്‍ കുമ്പളങ്ങാട് ഡംപ് സൈറ്റില്‍ 2500 ടണ്‍ മാലിന്യം ബയോമൈനിങ്ങ് പൂര്‍ത്തീകരിച്ചു. 20 ടണ്‍ മാലിന്യമടങ്ങുന്ന ആദ്യ ലോഡ് തമിഴ്‌നാട് ഡാല്‍മിയപുരം സിമന്റ് കരാര്‍ കമ്പനിയിലേക്ക് പുറപ്പെട്ടു. കുമ്പളങ്ങാട് അഞ്ചാം വാര്‍ഡില്‍…

കോട്ടയം ജില്ലയിലെ നഗരങ്ങളും പാതയോരങ്ങളും മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരിക്കുന്നതിനായി കലാലയങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിലെ ആറു നഗരസഭകളുടെ പരിധിയിൽ ഉൾപ്പെട്ട വിവിധ കോളജുകളിലെ പ്രിൻസിപ്പൽമാരും മാനേജർമാരും ചുമതലപ്പെടുത്തിയ അധ്യാപകരും ജില്ലാ…

വയനാ‍ട് ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക ഡാറ്റ എൻട്രി ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു. ബിരുദവും പി.ജി.ഡി.സി.എ യുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾക്ക് മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം. wnd.sm@kerala.gov.in എന്ന ഇ- മെയിൽ…

കോട്ടയം ഈരയിൽക്കടവിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വെച്ച് ഫെബ്രുവരി 11 മുതൽ 21 വരെ (ഞായറാഴ്ച ഒഴികെ) പത്തുദിവസത്തെ ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ ഫെബ്രുവരി 11ന് രാവിലെ പത്തുമണിക്ക് ക്ഷീരപരിശീലന കേന്ദ്രത്തിൽ എത്തണം.…

മണർകാടുള്ള കോട്ടയം സൈനിക വിശ്രമകേന്ദ്രത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കെയർ ടേക്കറുടെ ഒഴിവുണ്ട്. വിമുക്തഭടന്മാർ/ആശ്രിതർക്ക് മുൻഗണന. താൽപര്യമുള്ളവർ ഫെബ്രുവരി 19ന് അഞ്ചുമണിക്ക് മുൻപ് ജില്ലാ സൈനികക്ഷേമ ഓഫിസിൽ നേരിട്ടെത്തി അപേക്ഷിക്കണമെന്ന് അസിസ്റ്റന്റ് ജില്ലാ സൈനികക്ഷേമ ഓഫിസർ അറിയിച്ചു.…

കാസർഗോഡ് ജില്ലയിലെ മലയോര ഹൈവേ കോളിച്ചാല്‍ എടപ്പറമ്പ റോഡില്‍ പള്ളാഞ്ചി-പരപ്പ-കാവുങ്കല്‍ പാലം വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി കെ.ആര്‍.എഫ്.ബി പി.എം.യു എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വേനൽക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി മലപ്പുറം ജില്ലയിലെ പൂക്കോട്ടുമണ്ണ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഫെബ്രുവരി ആറിന് താഴ്ത്തി ജലസംഭരണം നടത്തുമെന്നും ഇതുമൂലം ചുങ്കത്തറ, പോത്തുകല്ല് ഗ്രാമപഞ്ചായത്തുകളിലായി ചാലിയാറിന്റെ ജലവിതാനം ഉയരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും ചെറുകിട ജലസേചന…