ആലപ്പുഴ: മണ്ഡലാടിസ്ഥാനത്തിലുള്ള ധനസമാഹരണത്തിന്റെ മൂന്നാം ദിവസം  അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് ലഭിച്ചത് 7,64,64,345 രൂപ. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിൽ നിന്നായി 4,83,39,795 രൂപയാണ് ലഭിച്ചത്.  കുഞ്ചുപിള്ള മെമ്മോറിയൽ ഹൈസ്‌കൂളിൽ രാവിലെ നടന്ന ചടങ്ങിൽ 4,83,39,795…

ആലപ്പുഴ:  തന്റെ ആകെയുള്ള സമ്പാദ്യമായ ഒന്നരപ്പവന്റെ വളയാണ് ഇന്ദു ടീച്ചർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി പൊതുമരാമത്തുമന്ത്രി ജി.സുധാകരനെ ഏൽപ്പിച്ചത്. ആലപ്പുഴ നഗരസഭ  ഇരവുകാട് വാർഡ് കൗൺസിലർ ആണ് ഇന്ദുടീച്ചർ എന്ന സൗമ്യ രാജ്. അമ്പലപ്പുഴ നിയോജക…

ആലപ്പുഴ: അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ധനശേഖരണ പരിപാടിക്ക് തുടക്കമിട്ടത് ജില്ല പഞ്ചായത്ത്. ജില്ല പഞ്ചായത്തിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു കോടി രൂപയാണ് അദ്യം മന്ത്രി സ്വീകരിച്ചത്. ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിവിധ സ്ഥലങ്ങളിൽ…

ആലപ്പുഴ: ജില്ല ഭരണകൂടത്തിനൊപ്പം നിന്ന് പ്രളയാനന്തര ആലപ്പുഴയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ നമ്മളെ ക്ഷണിക്കുകയാണ് ഐ ആം ഫോർ ആലപ്പി ക്യാമ്പയിൻ. അംഗനവാടികൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങി നിരവധി പൊതുസ്ഥാപനങ്ങളെ പ്രളയം സാരമായി ബാധിച്ചു.…

ആലപ്പുഴ: മന്ത്രി ജി.സുധാകരൻ ലഭിച്ച ധനസഹായത്തിൽ പേര് വയ്ക്കാത്ത തുകയും. ഓഗസ്റ്റ് 30ന് ലഭിച്ച 1.10 ലക്ഷം രൂപയാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തയാളുടെ സംഭാവനയായി ലഭിച്ചത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് നൽകിയ 10 ലക്ഷം…

ആലപ്പുഴ: ഓണാഘോഷപരിപാടികൾ ഒഴിവാക്കി സാൻ അന്റോണിയോ യൂണൈററഡ് മലയാളി അസോസിയേഷന്റെ(സുമ) നേതൃത്വത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് 1.05 ലക്ഷം ഡോളർ (ഏകദേശം 75 ലക്ഷം രൂപ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി മന്ത്രി ജി.സുധാകരന് കൈമാറി. ഇന്ത്യ അസോസിയേഷൻ…

അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണ വേദിയിൽ കൈയടി നേടി അലീന സന്തോഷ്. നെഹ്രുട്രോഫി വള്ളംകളിയുടെ ഭാഗമായി നടന്ന ഹൈസ്‌കൂൾ ജൂനിയർ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിൽ തനിക്ക് ലഭിച്ച ഒന്നാം സമ്മാനത്തുക പ്രളയാനന്തര…

ആലപ്പുഴ: പ്രളയത്തിൽ തകർന്നടിഞ്ഞ കുട്ടനാടുൾപ്പടെയുള്ള ആലപ്പുഴയെ കൈപിടിച്ചുയർത്തുന്നതിന് സഹായം സ്വീകരിക്കുന്നതിനായി ഐ.ആം ഫോർ ആലപ്പി എന്ന പേരിൽ ഫേസ്ബുക്ക് പ്രചരണത്തിന് തുടക്കമായി. ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ ഫേസ്ബുക്ക് പേജും ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണത്തിനായി നെയ്യാറ്റിൻകര താലൂക്കിൽ സംഘടിപ്പിച്ച ധനശേഖരണ യജ്ഞത്തിലൂടെ ലഭിച്ചത് 2.48 കോടി രൂപ. നെയ്യാറ്റിൻകര ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ 14 സെപ്റ്റംബർ രാവിലെ പത്തു മുതൽ ഒരുമണി…

· 530.63 ടണ്‍ അജൈവ മാലിന്യം സംസ്‌കരണത്തിനായി  കൈമാറി   പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നിന്നും ശേഖരിച്ച 530.63 ടണ്‍ അജൈവ മാലിന്യം സംസ്‌കരണത്തിനായി  ക്ലീന്‍ കേരള മിഷന് കൈമാറി.   ജില്ലയിലെ…