ആലപ്പുഴ: ആശ്വാസ വാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചെങ്ങന്നൂരിലേയും ആലപ്പുഴയിലേയും ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. ഹൃസ്വമായ സന്ദർശനം ആയിരുന്നെങ്കിലും നിശ്ചയദാർഡ്യം തുളുമ്പുന്നതായി മുഖ്യമന്ത്രിയുടെ ഒരോ വാക്കും കുടുംബാംഗങ്ങൾ മനസിലാക്കി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെയും ആലപ്പുഴ ലജ്‌നത്തുൽ…

ജോലിയിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ജില്ലയിലെ വിവിധ ക്യാമ്പുകളിലേക്ക് മൂന്നുദിവസത്തേക്ക് ആവശ്യമുളള സാധനസമാഗ്രികൾ ഉടൻ എത്തിക്കണമെന്ന് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസകും. കളക്ടറേറ്റിൽ വിളിച്ചുചേർത്ത സംഭരണ ശാല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ.…

കുതിരാനില്‍ തുരങ്കത്തിന് മുന്നില്‍ വീണ മണ്ണ് മാറ്റി തുരങ്കത്തിന്‍റെ ഒരുഭാഗം ദുരിത സഹായവുമായി എത്തുന്ന വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും മാത്രം കടന്നുപോകുന്ന വിധത്തില്‍ ക്രമീകരിക്കാന്‍ ധാരണയായി. കുതിരാന്‍ മേഖലയില്‍ മണ്ണിടിച്ചില്‍ മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ്…

അമിത വില ഈടാക്കിയതിനെതുടര്‍ന്ന് തൃശൂര്‍ താലൂക്ക് പെരിങ്ങോട്ടുകരയിലെ സമൃദ്ധി സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് 3436 കിലോഗ്രാം പച്ചക്കറിയും 792 കോഴിമുട്ടകളും ജില്ലാ സപ്ലൈ വകുപ്പ് പിടിച്ചെടുത്തു.പിടിച്ചെടുത്ത പച്ചക്കറിയും കോഴിമുട്ടയും തൃശൂര്‍ താലൂക്കിലേയും കൊടുങ്ങല്ലൂര്‍ താലൂക്കിലേയും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക്…

ചാലക്കുടിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മേഖലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും ചാലക്കുടി താലൂക്ക് ആശുപത്രിയിലും സന്ദര്‍ശനം നടത്തുകയും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടന്ന…

ചാലക്കുടി താലൂക്ക് ആശുപത്രി പഴയ പ്രൗഢിയോടെ പുന:സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രളയബാധയില്‍ നശിച്ച ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രികളില്‍ ഒന്നാണ് ചാലക്കുടിയിലേത്.…

ദുരന്തത്തില്‍ കാട്ടിയ ഐക്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും തുടരണം - മന്ത്രി മാത്യു ടി.തോമസ് ഈ നൂറ്റാണ്ടില്‍ ജില്ലയിലുണ്ടായ ഏറ്റവും വലിയ ദുരന്തത്തില്‍  ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കാട്ടിയ ഐക്യം ഒരു പോറലുമേല്‍ക്കാതെ ദുരിതാശ്വാസ…

കൊച്ചി : ജില്ലയുടെ ശക്തിയാണ് ബോട്ടുകളും മത്സ്യത്തൊഴിലാളികളും എന്ന കളക്ടർ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. പ്രളയത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിച്ച മത്സ്യതൊഴിലാളികളെ അനുമോദിക്കാൻ വൈപ്പിൻ ഗോശ്രീ ഫിഷിംഗ് ഹാർബറിൽ നടന്ന അനുമോദന യോഗത്തിൽ…

കൊച്ചി: പ്രളയക്കെടുതിയില്‍ റോഡുകള്‍ മുങ്ങിയതോടെ നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനസ്ഥാപിച്ച് ജില്ലയിലെ കെഎസ്ആര്‍ടിസി. പ്രളയം വലിയ രീതിയില്‍ ബാധിച്ച ആലുവ, പറവൂര്‍, അങ്കമാലി മേഖലകളിലാണ് സര്‍വ്വീസുകള്‍ പൂര്‍ണമായും നിര്‍ത്തിയിരുന്നത്. ഇവിടങ്ങളില്‍ സ്വകാര്യബസുകള്‍ക്ക് മുമ്പു തന്നെ സര്‍വീസ്…

കൊച്ചി: ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ സമ്പൂര്‍ണ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ്തലത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കുമാണ് ക്യാമ്പുകളുടെ ചുമതല. ഓരോ ക്യാമ്പിനും ചാര്‍ജ് ഓഫീസറെയും നിശ്ചയിച്ചിട്ടുണ്ട്.…