സംസ്ഥാന ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏപ്രില്‍ ആദ്യവാരം തിരുവനന്തപുരത്ത് ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീല്‍ മത ന്യൂനപക്ഷ വിഭാഗങ്ങളായ ബുദ്ധ, ജൈന, പാഴ്‌സി, സിഖ്, വിഭാഗങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. …
* കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) ഉദ്ഘാടനം നിര്‍വഹിച്ചു കേരളത്തിലെ വികസനവെല്ലുവിളികള്‍ നേരിടാനുള്ള പരിഹാരങ്ങള്‍ കാണുന്നതില്‍ കെ-ഡിസ്‌കിന് പങ്കുവഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍…
* അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു മനശാസ്ത്രപരമായ സമീപനമടക്കം സ്വീകരിച്ച് കൊടുംക്രിമിനലുകളെപ്പോലും ശരിയായ ജീവിതപാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ജയിലുകളില്‍ ശ്രമമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ജയിലിനകത്ത് കുറ്റവാളികളെ തിരുത്തിയെടുക്കാനാണ്…
രാജ്യസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് സ്വതന്ത്രനായി മത്‌സരിച്ച എം.പി. വീരേന്ദ്രകുമാറിന് ജയം. എം.പി. വീരേന്ദ്രകുമാറിന് 89 വോട്ടും എതിര്‍സ്ഥാനാര്‍ഥി ബാബുപ്രസാദിന് 40 വോട്ടുകളും ലഭിച്ചു. ഒരു വോട്ട് അസാധുവായി.
കൈത്തറി നെയ്തു തൊഴിലാളികള്‍ക്കുള്ള ഉല്പാദന ഇന്‍സെന്റീവിന്റെ സംസ്ഥാനതല വിതരണോത്ഘാടനം തിരുവനന്തപുരത്ത് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ യൂണിഫോം തയ്യാറാക്കിയ വകയില്‍ വേതനമായി നല്‍കാനുള്ള 15 കോടി രൂപ ഉടന്‍ നല്‍കും.…
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ വിവിധ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏപ്രില്‍ ആറിന് വൈകിട്ട് നാലു മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്കും ഫോറത്തിനും www.rcctvm.org സന്ദര്‍ശിക്കണം.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ജൈവവൈവിധ്യ ബോധവത്കരണ പരിപാടികള്‍, ജൈവവൈവിധ്യ സംരക്ഷണ പ്രോജക്ടുകള്‍ എന്നിവയ്ക്ക് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബോര്‍ഡിന്റെ www.keralabiodiversity.org വെബ്‌സൈറ്റായ സന്ദര്‍ശിക്കണം. ഫോണ്‍: 0471-2554740.
കൈറ്റ് വിക്ടേഴ്‌സില്‍ 24 ന് 9.15 ന് സയിദ് മിര്‍സ സംവിധാനം ചെയ്ത ഹിന്ദി സിനിമ നസീം സംപ്രേഷണം ചെയ്യും. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ നല്ല നാളുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന മുത്തച്ഛന്റെയും കലാപം പടരുന്ന തെരുവുകളിലൂടെ…
വയോജനങ്ങളുടെ ന്യൂറോളജിക്കല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയില്‍ സംഘടിപ്പിച്ച 'സൂപ്പര്‍ ഇ.എം.ജി ഇന്ത്യ 2018'…
ആയുര്‍വേദത്തിന് അന്തര്‍ദേശീയ പേറ്റന്റ് സംരക്ഷണം ലഭിക്കുന്നതിനായി ട്രഡീഷണല്‍ നോളജ് ഇന്നൊവേഷന്‍-കേരളയും (TKIK) സി.എസ്.ഐ.ആര്‍-ട്രഡീഷണല്‍ നോളജ് ഡിജിറ്റല്‍ ലൈബ്രറിയും (CSIR-TKDL) തമ്മിലുള്ള ധാരണാപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ടി.കെ.ഡി.എല്‍. മേധാവി ഡോ. രാകേഷ് തിവാരിയും…