റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മാറ്റുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ആര്‍.സി.സി യിലേക്കുള്ള ടെലിഫോണ്‍ സേവനങ്ങള്‍ ജനുവരി 26 മുതല്‍ 31 വരെ തടസ്സപ്പെടും. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഇനിപ്പറയുന്ന മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാം.…

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഇന്ന് (ജനുവരി 26) രാവിലെ 8.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ദേശീയ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. തുടര്‍ന്ന് വിവിധ സായുധസേനാ വിഭാഗങ്ങളുടെയും  സായുധരല്ലാത്ത…

ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ പോളിംഗ് ബൂത്തുകളിലൊരുക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. സമ്മതിദായകരുടെ ദേശീയദിനം കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്ക് പോളിംഗ് ബൂത്തുകളില്‍ മുന്‍ഗണന നല്‍കണം. ക്യൂ നില്‍ക്കാതെ വോട്ടു…

ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന്റെ സ്ഥാപക ദിനമായ ജനുവരി 25 ദേശീയ സമ്മതിദായകദിനമായി ആചരിച്ചു. സെക്രട്ടേറിയറ്റില്‍ നടന്ന സമ്മതിദായക ദിനാചരണ ചടങ്ങില്‍ സമ്മതിദായകര്‍ രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന്റെ അന്തസ്സും കാത്തുസൂക്ഷിക്കുമെന്നും…

* പുസ്തകങ്ങള്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു തെറ്റില്ലാതെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ 'പച്ചമലയാളം', 'ഗുഡ് ഇംഗ്ലീഷ്', 'അഛി ഹിന്ദി', കോഴ്‌സുകള്‍ക്കായി തയ്യാറാക്കിയ പുസ്തകങ്ങള്‍  മുഖ്യമന്ത്രി പിണറായി…

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശമേഖലയില്‍ ദുരന്തമുണ്ടായാല്‍ നേരിടുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി ചെയര്‍മാന്‍ രമണ്‍ ശ്രീവാസ്തവയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മന്ത്രിമാരായ…

സെക്രട്ടേറിയറ്റിൽ ഏർപ്പെടുത്തിയ പഞ്ചിംഗ് സമ്പ്രദായം വിജയകരം. പഞ്ചിംഗ് നടപടികൾ സ്പാർക്കുമായി ബന്ധപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പുതിയ രീതിയോട് അനുകൂലമായ നിലപാടാണ് ജീവനക്കാർ സ്വീകരിച്ചിരിക്കുന്നത്. 2010 മുതൽ പഞ്ചിംഗ് തുടർന്നുവരുന്നുണ്ടെങ്കിലും 2018 ജനുവരി ഒന്നു മുതലാണ്…

ഓഖി ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ 3242  ക്ഷീരസംഘങ്ങളില്‍ നിന്നും ശേഖരിച്ച 20.17 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു മുഖ്യമന്ത്രി പിണറായി വിജയന്…

ക്രിസ്മസ് പുതുവത്‌സര ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ ആറു കോടി രൂപ തിരുവനന്തപുരം ജില്ലയില്‍ വിറ്റ ടിക്കറ്റിന് ലഭിച്ചു. LE 261550 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി…