ശബരിമല: കലിയുഗവരദന്റെ കാനനക്ഷേത്രത്തിലേയ്‌ക്കെത്തുന്നവര്‍ക്ക് നിര്‍വൃതിയേകി ശബരിമലയിലെ ഉരക്കുഴി തീര്‍ഥം.  സന്നിധാനത്തെ മാളികപ്പുറത്തിന് വടക്കുഭാഗത്തായി പാണ്ടിത്താവളത്തുനിന്നും 300 മീറ്ററോളം ദൂരെയാണ് ഈ പുണ്യതീര്‍ഥം സ്ഥിതിചെയ്യുന്നത്. (ഒരുകിലോമീറ്റര്‍ അകലെയാണ് കുമ്പളം തോടിലെ ഉരക്കുഴി തീര്‍ഥം.) ശ്രീധര്‍മ്മശാസ്താവിന്റെ ഐതിഹ്യവുമായി…

ശബരിമല: 45വര്‍ഷം മുന്‍പ് മാളികപ്പുറത്ത് മരപ്പൊത്തില്‍വരെ വിരിവെച്ച് കിടന്നുറങ്ങിയ ഓര്‍മ്മകള്‍ പങ്കുവെച്ച് ചോയിക്കുട്ടി. കോഴിക്കോട് മുക്കം നീലേശ്വരം തുപ്പുകരയില്‍ 74 കാരനായ ചോയിക്കുട്ടിയുടെ തീര്‍ഥാടന സ്മരണകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഹരിതാഭമായ സന്നിധാനവും പരിസരവുമാണ്. എങ്ങും നിബിഡ…

ശബരിമല: സന്നിധാനത്തെയും പരിസരത്തേയും മാലിന്യമുക്തമായി പരിപാലിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന യൂണിറ്റാണ് ഇന്‍സിനിറേറ്റര്‍. സന്നിധാനത്ത് പാണ്ടിത്താവളത്താണ് ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. മൂന്നു യൂണിറ്റുകളാണ് ഇവിടെ ഉള്ളത്. മണിക്കൂറില്‍ 650 കിലോഗ്രാം മാലിന്യം വരെ സംസ്‌കരിക്കാന്‍…

ശബരിമല: സന്നിധാനത്തും പരിസരത്തും കൊതുകു നശീകരണത്തിന്‍െ്‌റ ഭാഗമായി ഫോഗിങ്ങും സ്‌പ്രേയിങ്ങും നടത്തി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വരും ദിവസങ്ങളിലും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്നു അധികൃതര്‍ അറിയിച്ചു.

ശബരിമല: ദേവപ്രശ്‌ന വിധി നടപ്പാക്കി ദേവസ്വം ബോര്‍ഡ്. ഇനി മുതല്‍ സന്നിധാനത്തും മാളികപ്പുറത്തും തിടപ്പള്ളിയിലും പരമ്പരാഗത ജലസ്രോതസായ മാളികപ്പുറം കൊക്കരണിയിലെ ജലമായിരിക്കും ഉപയോഗിക്കുക. പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ദേവസ്വം മെമ്പര്‍ കെ.പി. ശങ്കരദാസ്…

ശബരിമല: പോളിയോ ബാധിച്ച കാലുകളുമായി ആറാം തവണയും തമിഴ്നാട് വെല്ലൂര്‍ സ്വദേശി സുരേഷ് ബാബു സന്നിധാനത്തെത്തി അയ്യനെ വണങ്ങി. ഫാര്‍മസിസ്റ്റായ സുരേഷിന് ഒന്നര വയസ്സുള്ളപ്പോഴാണു പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്നത്. അയ്യനെ കണ്ടു നേരിട്ടു…

ശബരിമല: സന്നിധാനത്ത് ഔഷധ കുടിവെള്ള വിതരണം പുരോഗമിക്കുന്നു. പരമ്പരാഗത പാതയില്‍ നീലിമല ടോപ്പ് മുതല്‍ സന്നിധാനം വരെയും വാഹനങ്ങള്‍ പോകുന്ന പാതയില്‍ ചരല്‍മേട് മുതല്‍ ജ്യോതിനഗര്‍ വരെയും 37 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതായി സന്നിധാനം അസിസറ്റന്‍്റ്…

ശബരിമല: സന്നിധാനത്ത് ആരംഭിച്ചിട്ടുള്ള ആയുർവേദ ക്ലിനിക്കിൽ തീർഥാടകർക്കുവേണ്ടി 24 മണിക്കൂറും തെറാപ്പി സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുള്ളതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ: ഇ.പി. സുജീഷ് പറഞ്ഞു. പകർച്ചവ്യാധികൾ, ദഹനസംബന്ധമായ അസുഖങ്ങൾ, മലകയറ്റത്തെ തുടർന്നുണ്ടാകുന്ന പരിക്കുകൾ, ഉളുക്ക്,…

ശബരിമലയിലെത്തുന്ന ഭക്തർ സപ്തകർമ്മങ്ങൾ പാലിക്കണമെന്ന സന്ദേശവുമായി പുണ്യം പൂങ്കാവനം പ്രവർത്തകർ ശബരിമല: അയ്യപ്പന്റെ പൂങ്കാവനത്തിന് ദോഷമായ ഒന്നും, പ്രത്യേകിച്ച് പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുവരാതിരിക്കുക. ശബരിമലയിൽ തീർത്ഥാടനത്തിനിടയിൽ ഉണ്ടാകുന്ന മാലിന്യം അവിടെ ഉപേക്ഷിക്കാതെ തിരിച്ചുകൊണ്ടുപോയി സംസ്‌ക്കരിക്കുക.ശബരിമലയിലെത്തുന്ന…

ശബരിമല : പമ്പാസ്‌നാനത്തിനു ശേഷം വസ്ത്രം നദിയില്‍ ഒഴുക്കുന്നത് ശബരിമല ആചാരത്തിന്റെ ഭാഗമല്ലെന്നു തന്ത്രി കണ്ഠരര് രാജീവര്. നദിയില്‍ വസ്ത്രമൊഴുക്കുന്നത് പുണ്യനദിയായ പമ്പയെ മലിനപ്പെടുത്തും.പമ്പാ നദിയെ പുണ്യവും പവിത്രവുമായി സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.…