സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റു ആയിരം ദിനങ്ങള്‍ കഴിയുമ്പോള്‍ ബാലുശ്ശേരി നിയോജകമണ്ഡലവും അടിമുടി മാറിക്കഴിഞ്ഞു. നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഢലത്തിലുടനീളം നടപ്പിലാക്കുന്നത്. ബാലുശ്ശേരിയിലേയും അയല്‍ദേശങ്ങളിലേയും നിരവധി വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സാശ്രയ കോളേജുകളേയുമാണ്…

അടിസ്ഥാനപരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ ആരോഗ്യരംഗത്ത് നടത്തിയതെന്ന് ആരോഗ്യ-സാമൂഹ്യ നീതി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. രോഗപ്രതിരോധത്തിന് പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തുവെന്ന് കരുതിയ കുഷ്ഠം, ക്ഷയം…

കോഴിക്കോട് ജില്ലയെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുന്നമംഗലത്തെ സമ്പൂര്‍ണ ഹോംഷോപ്പ് ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനുള്ള  പദ്ധതി രൂപരേഖ തയ്യാറാക്കിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  രമ്യ ഹരിദാസ് പറഞ്ഞു.…

സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി ബീച്ചില്‍ ഒരുക്കിയ ഉല്‍പന്ന പ്രദര്‍ശന വാണിജ്യമേള തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 150 സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ 70ഓളം…

സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികള്‍ വര്‍ണാഭമാക്കാന്‍ വിസ്മയ കാഴ്ചകളൊരുക്കി നടന്ന ഘോഷയാത്രയില്‍ പങ്കെടുത്തത് ആയിരക്കണക്കിന് ആളുകള്‍. വനിതാസംഘ ശക്തിയുടെ കരുത്ത് തെളിയിച്ച് ജില്ലയിലെ 20,000 കുടുംബശ്രീ പ്രവര്‍ത്തകരാണ് ഘോഷയാത്രയുടെ ഭാഗമായത്. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും…

വിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും ഇതിന്റെ ഭാഗമായി നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം പൊതുസമൂഹം ഏറ്റെടുത്തതായും മുഖ്യമന്ത്രിപിണറായി വിജയന്‍ പറഞ്ഞു.  ബാലുശ്ശേരി കിനാലൂരില്‍ നിര്‍മിച്ച ഡോ ബി.ആര്‍ അംബേദ്ക്കര്‍ സ്മാരക ഗവ ആര്‍ട്‌സ്…

വൈദ്യുത ഉത്പാദനരംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി മാറുകയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. ജില്ലയില്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 44 ഹൈസ്‌കൂളുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് 480 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചാണ് രാജ്യത്തിനു തന്നെ…

സര്‍ക്കാര്‍ തല സൗജന്യ ചികില്‍സാ പദ്ധതികള്‍ രോഗികള്‍ക്ക് ഗുണപ്രദമാകുന്ന രീതിയില്‍ നടപ്പിലാക്കി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ.താലൂക്ക് ആശുപത്രി താമരശ്ശേരി  മികച്ച  വികസന പ്രവര്‍ത്തനങ്ങളാണ് 2018-19…

ഓരോ മാസവും മൂവായിരത്തില്‍ അധികം പരാതികളാണ് വനിതാ കമ്മീഷന് മുന്നില്‍ എത്തുന്നതെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം.എസ് താര. പറഞ്ഞു. പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ പെണ്‍കുട്ടികള്‍ മുന്നോട്ട് വരുന്നത് നല്ല സൂചനയാണ്. അദാലത്തുകളില്‍ പരാതി…

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍  ചെയര്‍മാന്‍ പി കെ  ഹനീഫയുടെ നേതൃത്വത്തില്‍ നടത്തി. ആകെ 14 കേസുകള്‍ പരിഗണിച്ചു. ആറു കേസുകള്‍ ഉത്തരവിനായി മാറ്റി. സുല്‍ത്താന്‍ബത്തേരി സ്വദേശി…