മഴക്കെടുതിയില്‍ ഇരുട്ടിലായി പോയ മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള അക്ഷീണ പ്രയത്‌നത്തിലാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍. കെ എസ് ഇ ബി കട്ടപ്പന സബ് ഡിവിഷനു കീഴിലുള്ള കട്ടപ്പന, അണക്കര ,വണ്ടന്‍മേട്…
ഈട്ടിത്തോപ്പ് മേലേ ചിന്നാര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കല്ലാര്‍മുക്ക് പാലത്തിന്റെ പാതിയും അപ്രോച്ച് റോഡും മഴക്കെടുതിയില്‍ തകര്‍ന്നതോടെ വിവിധ പ്രദേശങ്ങളിലേക്കുള്ള ഏക യാത്രാമാര്‍ഗ്ഗമാണ് തടസപ്പെട്ടത്. അടിമാലി മേലേ ചിന്നാര്‍ ഈ ടിത്തോപ്പ് നത്തു കല്ല് പ്രധാന…
കാലവര്‍ഷകെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി സംരക്ഷിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി.അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.വീട് നഷ്ടപ്പെട്ടവര്‍ക്ക്…
വനിതാ ശിശു വികസന വകുപ്പിന്റെയും ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ പ്രളയബാധിതര്‍ക്കായുള്ള 'സൈക്കോ സോഷ്യല്‍ കെയര്‍ ഫോര്‍ ഫ്‌ളഡ് അഫക്റ്റഡ് ' എന്ന പരിപാടിയുടെ ഭാഗമായി അവബോധ രൂപീകരണ ശില്പശാല സംഘടിപ്പിച്ചു.…
വെള്ളിയാമറ്റം പഞ്ചായത്തിലെ മേത്തൊട്ടിയില്‍ ഉരുള്‍പൊട്ടിയ മേഖലകളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തിന് സഹായഹസ്തവുമായി വഴിത്തല ശാന്തിഗിരി കോളേജ് വിദ്യാര്‍ത്ഥികളും എത്തിച്ചേര്‍ന്നു. തുടര്‍ച്ചയായ ചെറുതും വലുതുമായ 37 ഉരുള്‍പൊട്ടലുകളാണ് മേത്തൊട്ടി പ്രദേശങ്ങളില്‍ ഉണ്ടായത്. പടിഞ്ഞാറന്‍ മേത്തൊട്ടിയില്‍ 19…
ഒരാഴ്ചയായി കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ പ്രവര്‍ത്തിച്ചുവന്ന ദുരിതാശ്വാസ ക്യാമ്പിന് സമാപനം. 15-ാം തീയതി ആരംഭിച്ച ക്യാമ്പില്‍ 220 കുടുംബങ്ങളില്‍ നിന്നായി 692 പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാലാവസ്ഥ അനുകൂലമായതോടെ ഭുരിഭാഗം…
മലയിടിച്ചിലും ഉരുള്‍പൊട്ടലുംമൂലം തകര്‍ന്ന അടിമാലി രാജക്കാട് റോഡിന്റെ പുനരുദ്ധാരണം പുരോഗമിക്കുന്നു. റോഡുകള്‍ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച പന്നിയാര്‍കുട്ടി, കത്തിപ്പാറ മേഖലകളിലാണ് റോഡുകളുടെ പുനര്‍നിര്‍മ്മാണം നടക്കുന്നത്. കത്തിപ്പാറയില്‍ പൂര്‍ണമായും തകര്‍ന്നുപോയ റോഡിന് സമാന്തരമായി പുതിയപാതയുടെ…
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന ഇരട്ടയാര്‍ മേഖലയില്‍ ആര്‍മിയുടെയും ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിലെ എന്‍സിസിയുടെയും പ്രവര്‍ത്തനം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുന്നു. അപകടഭീഷണി നേരിടുന്ന 180 വീടുകളിലെ കുടുംബാംഗങ്ങളെയാണ് ഇവരുടെ നേതൃത്വത്തില്‍ ഇരട്ടയാറിലെ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കുമായി മാറ്റിയത്.…
കട്ടപ്പനയിലെ ബേസ് ക്യാമ്പില്‍ മുഴുവന്‍ സമയവും കര്‍മ്മ നിരതരായി ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ടീം സേവനം കാഴ്ച വയ്ക്കുന്നു. മണ്ണിടിച്ചില്‍ ഭീഷണി നിലനിന്നിരുന്ന സ്ഥലത്തുനിന്നും ക്യാപിലെത്തിച്ചശേഷം ഹൃദയാഘാതം വന്ന അറുപതുകാരനും ബി.പി കൂടി…
ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജില്ലയിലെ ദുരന്ത ബാധിത മേഖല സന്ദര്‍ശിച്ചു. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവു, ഊര്‍ജവകുപ്പ് സെക്രട്ടറി സഞ്ജയ് എം കൗള്‍ എന്നിവരടങ്ങിയ സംഘം…