കുടുംബശ്രീ ജില്ലാമിഷന്റെയും കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ വനിതകള്‍ക്കായി ഗ്രാമപഞ്ചായത്തിലെ വളക്കോട് ഭവനനിര്‍മ്മാണ പരിശീലന പരിപാടി ആരംഭിച്ചു. ലൈഫ് ഗുണഭോക്താവായ ലളിത -രാജീവന്‍ ദമ്പതികള്‍ക്കുളള വീട് നിര്‍മ്മാണം ആരംഭിച്ചാണ് പരിശീലനത്തിന് തുടക്കമായത്.  എഡിഎം:എന്‍.ദേവീദാസ്,…

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സാക്ഷരതാമിഷന്‍ സംഘടിപ്പിക്കുന്ന പരിസ്ഥിതി സാക്ഷരതയ്ക്ക് ഞാനും ഓണ്‍ലൈന്‍ ക്യാമ്പയിന്‍  ആരംഭിച്ചു. പരിസ്ഥിതി സാക്ഷരതയ്ക്ക് ഞാനും എന്ന മുദ്രാവാക്യത്തോടു കൂടിയ ചിത്രം പ്രൊഫൈയില്‍ ചിത്രമാക്കി മാറ്റിയാണ് സാക്ഷരതാ പ്രവര്‍ത്തകര്‍, പ്രേരക്മാര്‍, പഠിതാക്കള്‍,…

ജില്ലയില്‍ ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജനങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ജാഗ്രതാ നിര്‍ദേശം നല്‍കി. ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത് ഒരിക്കല്‍ ഡെങ്കിപ്പനി വന്നവര്‍ക്ക് വീണ്ടും രോഗം വന്നാല്‍…

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കാക്കനാട് (കൊച്ചി) പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടി.വി. ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാജ്വുവേറ്റ്…

സംസ്ഥാനത്ത്  205 വില്ലേജ് ഓഫീസുകള്‍ നവീകരിച്ച് മാതൃകാ വില്ലേജോഫീസുകളായി മാറ്റിക്കഴിഞ്ഞതായി റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. ഈ സര്‍ക്കാരിന്റെ കാലത്ത് മാത്രം  150 ഓളം വില്ലേജോഫീസുകള്‍ നവീകരിച്ചുവെന്നും മന്ത്രി  പറഞ്ഞു.…

ജപ്തിനടപടികളുടെ ഭാഗമായി ആരെയും വീട്ടില്‍ നിന്നിറക്കിവിടരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വീടില്ലാത്തവര്‍ക്കെല്ലാം സര്‍ക്കാര്‍ വീടുവെച്ച് നല്‍കുമ്പോള്‍ മറ്റുചിലരെ വീട്ടില്‍ നിന്നിറക്കിവിടുന്ന നടപടി ശരിയല്ല എന്നും മന്ത്രി…

സംസ്ഥാനസര്‍ക്കാര്‍ രണ്ടാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി  ജില്ലാതല സംഘാടകസമിതി ജില്ലയുടെ രൂപീകരണദിനത്തില്‍ കാസര്‍കോട് കളക്ടറേറ്റില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ വിഷയാവതരണവും  ജനപങ്കാളിത്തവും കൊണ്ട് ഏറെ ശ്രദ്ധേയമായി. വിദ്യാഭ്യാസ, ആരോഗ്യ, തൊഴില്‍ മേഖലകളിലും ടൂറിസം രംഗത്തും ജില്ലയുടെ പ്രധാന…

പീഡിത വ്യവസായങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അനന്തപുരം വ്യവസായ പ്ലോട്ടിലേക്കുള്ള റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അനന്തപുരം വ്യവസായ പ്ലോട്ടില്‍ വൈദ്യുതിസൗകര്യം എത്രയം വേഗം…

കാഞ്ഞങ്ങാട് റവന്യൂ വകുപ്പ് കൈമാറിയ 130 ഏക്കര്‍ സ്ഥലത്ത് വ്യവസായ പ്ലോട്ടുകള്‍ സംരംഭകര്‍ക്ക് കൈമാറാന്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. കോര്‍പ്പറേറ്റുകളുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത ബദല്‍ വ്യവസായ നയം…

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ചലച്ചിത്രമേള ബേഡകത്ത് ആരംഭിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.ജെ ആന്റണിയുടെ 'നിര്‍മാല്യം'…