ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിന് ഫലപ്രദമായ മാർഗം രോഗം പരത്തുന്ന ഈഡിസ് കൊതുകകളുടെ പ്രജനനം നിയന്ത്രിക്കുക എന്നതാണ്.  സ്വന്തം വീട്ടിലും പരിസരത്തും കൊതുക് വർധിക്കാൻ ഇടയുള്ള സാഹചര്യങ്ങൾ പൂർണമായി ഒഴിവാക്കണം.  മേയ് 16 ന് ഡെങ്കിനിവാരണ ദിനം…

100 ഹെക്ടർ തരിശിൽ കഴിഞ്ഞ വർഷം കൃഷി ഇറക്കി 214 ഹെക്ടറിൽ പുതുതായി കരനെൽകൃഷി 10,738 പേർക്ക് കർഷക ക്ഷേമ പെൻഷൻ കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിൽ തരിശ്ശായിക്കിടന്ന 100 ഹെക്ടർ ഭൂമിയിൽ പുതുതായി നെൽകൃഷിയിറക്കിയതായിപ്രിൻസിപ്പൽ കൃഷി ഓഫീസർ മിനി കെ രാജൻ അറിയിച്ചു. 214 ഹെക്ടർ സ്ഥലത്ത് പുതുതായി കരനെൽ കൃഷിആരംഭിച്ചിട്ടുണ്ട്. കൂടാതെ സമഗ്ര നെൽകൃഷിക്കായുള്ള ‘കേദാരം’ പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിൽ  ലഭ്യമായഓരോ തരിശ്‌ നെൽപ്പാടവും കൃഷിക്ക് അനുയോജ്യമാക്കി വരികയാണ്. 75 ഹെക്ടർ തരിശുഭൂമിയിൽ കൃഷി ചെയ്തതുൾപ്പടെ 4,340 ഹെക്ടർ സ്ഥലത്താണ് കഴിഞ്ഞ സാമ്പത്തിക വർഷം പച്ചക്കറിയുടെനൂറുമേനി വിളയിച്ചത്. ആകെ 49,314 ടൺ പച്ചക്കറി ഉൽപ്പാദിപ്പിച്ചതു കൂടാതെ 5,246 ഹെക്ടർ സ്ഥലത്ത് 73,632 ടൺകിഴങ്ങുവർഗങ്ങളും കൃഷി ചെയ്തു. 750 ഹെക്ടർ സ്ഥലത്ത് പുതുതായി അത്യുൽപ്പാദന ശേഷിയുള്ള തെങ്ങു കൃഷിയും തുടങ്ങാൻ കഴിഞ്ഞു.…

പ്ലസ് വൺ അപേക്ഷകൾ ജില്ലയിലെ 272 അക്ഷയ കേന്ദ്രങ്ങളിലൂടെ ഏകജാലക സംവിധാനത്തിലൂടെ സമർപ്പിക്കാം.  അപേക്ഷ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട സംശയ നിവാരണം, അപേക്ഷ നൽകൽ, ഓപ്ഷൻ നൽകൽ തുടങ്ങി പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ…

പട്ടികവർഗ വികസന വകുപ്പിന്റെ നെടുമങ്ങാട് ഐ.റ്റി.ഡി.പിയുടെ കീഴിൽ പ്രവർത്തിക്കുന്ന കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (പെൺകുട്ടികൾ മാത്രം) പുതിയ അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.   നെടുമങ്ങാട് സത്രം ജംഗ്ഷനിലുള്ള…

* ഉപയോഗിച്ചാൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ * വായിൽ വലിയ തോതിൽ പുകയും തണുപ്പും; കുട്ടികളും രക്ഷിതാക്കളും   ജാഗ്രത പാലിക്കണം ദ്രവീകരിച്ച നൈട്രജൻ ചേർത്തുണ്ടാക്കുന്ന ഐസ്‌ക്രീമും ശീതള പാനിയങ്ങളും ഭക്ഷ്യവസ്തുക്കളും ചില സ്ഥലങ്ങളിൽ വിറ്റുവരുന്നത്…

ഒമ്പത് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ മേയ് 31ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍  വിജ്ഞാപനം പുറപ്പെടുവിച്ചു.   തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും …

വിപുലമായ സൗകര്യങ്ങളൊരുക്കി ജില്ലാ ഭരണകൂടം തിരുവനന്തപുരത്ത് 34 കേന്ദ്രങ്ങളിലായി 24000 പേർ ഇന്ന് (മേയ് 6) മെഡിക്കൽ-ദന്തൽ കോഴ്‌സ് പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് (നീറ്റ് യു.ജി) പരീക്ഷ എഴുതും.  വിദ്യാർഥികൾക്ക് സുഗമമായി…

* ആറ്റിങ്ങലിലും കാട്ടാക്കടയിലും പുതിയ സബ്‌സ്റ്റേഷനുകൾ കഴിഞ്ഞ   വർഷം പ്രവർത്തനമാരംഭിച്ചു. * പുതുതായി 18,100 പുതിയ ഗാർഹിക കണക്ഷൻ നൽകി തിരുവനന്തപുരം ജില്ലയിലെ വൈദ്യുതി ഉപഭോക്താക്കൾ ഏറെക്കാലമായി അനുഭവിച്ചുവന്ന വോൾട്ടേജ് ക്ഷാമത്തിന് കഴിഞ്ഞ…

വനിതാ കമ്മീഷന്റെ തിരുവനന്തപുരം ജില്ലയിലെ അദാലത്ത് ഈ മാസം 9, 10 തീയതികളിൽ നടക്കും.  ഒമ്പതിന് രാവിലെ 10 മണി മുതൽ പോലീസ് ട്രെയിനിംഗ് കോളേജിന് സമീപത്തെ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലും  പത്തിന് രാവിലെ…

വട്ടിയൂർക്കാവ് വില്ലേജിലെ റീസർവെ അപ്‌ഡേഷൻ പൂർത്തിയായ പി.റ്റി.പി നഗർ, ഈശ്വരി അമ്മൻ സരസ്വതി ക്ഷേത്രത്തിനു സമീപം കരിമൺകുളം റോഡിന് പടിഞ്ഞാറ് ഭാഗം, വട്ടിയൂർക്കാവ് ജങ്ഷൻ എന്നീ ഭാഗങ്ങളിൽ വരുന്ന വസ്തുക്കളുടെ (റീസർവെ ബ്ലോക്ക് നമ്പർ…