എടവക ഗ്രാമപഞ്ചായത്ത് 2018-2019 വർഷത്തെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലിതൊഴുത്തുകൾ നിർമിച്ചു നൽകി. ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് ക്ഷീരവർദ്ധിനി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കാലിതൊഴുത്തുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉഷ…

ഇന്ത്യൻ പതാകയും ഉയർത്തിപിടിച്ച് ഇരുകൈകളിലും വലിയ ബാഗുകളുമായി ആളുകളോട് സംസാരിച്ചുകൊണ്ടാണ് ആശിഷ് ശർമ്മ ജില്ലാ കളക്ടറേറ്റിലേക്ക് നടന്നെത്തിയത്. കിലോമീറ്ററുകൾ നടന്ന ക്ഷീണമൊന്നും ആ മുഖത്ത് പ്രതിഫലിക്കുന്നില്ല. ഒറ്റക്കൊരാൾ ആളുകളോട് സംസാരിച്ച് നടന്നുവരുന്നതുകണ്ടപ്പോൾ ആളുകൾക്കും അതിശയമായി.…

സ്‌പെഷ്യാലിറ്റി ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്ന സന്നദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തും. ജനുവരി 20നു മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിലാണ് ക്യാമ്പ്. രാവിലെ…

ഭരണഘടന സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നു സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല പറഞ്ഞു. കേരള നിയമസഭയും സംസ്ഥാന സാക്ഷരത മിഷനും നടത്തുന്ന ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി…

മാനന്തവാടി ജില്ലാ ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ആശുപത്രിദിനം ആഘോഷിച്ചു. ഒ.ആർ. കേളു എം.എൽ.എ. ഉദ്ഘാടനംചെയ്തു. മാനന്തവാടി എ.എസ്.പി. ഡോ. വൈഭവ് സക്‌സേന സ്റ്റാഫ് വെൽഫെയർ ഫണ്ട് ഉദ്ഘാടനം ചെയ്തു. ആശുപത്രി ദിനാഘോഷ കമ്മിറ്റി…

ഭവനരഹിതരില്ലാത്ത മാനന്തവാടി സമ്പൂർണ്ണ ഭവന പദ്ധതി ജില്ലക്ക് മാതൃകയാണെന്ന് ഒ.ആർ. കേളു എം.എൽ.എ. അഭിപ്രായപ്പെട്ടു. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 101 വീടുകളുടെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ…

2020 -ൽ എല്ലാവർക്കും വീട് എന്ന ലക്ഷ്യം മുൻനിർത്തി നടപ്പാക്കുന്ന ഭവനരഹിതരില്ലാത്ത മാനന്തവാടി പദ്ധതി യാഥാർഥ്യത്തിലേക്ക്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാൻമന്ത്രി ആവാസ് യോജന, സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷനുമായി ചേർന്ന് മാനന്തവാടി നഗരസഭയിലാണ് ഭവനപദ്ധതി…

വൈദ്യുതി അപകടങ്ങളിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരുമാസത്തിനുള്ളിൽ തന്നെ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ എ.ആർ. അജയകുമാർ. വൈദ്യുത അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ ചെയർമാനും കെ.എസ്.ഇ.ബി ലിമിറ്റഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കൺവീനറുമായി…

പ്രളയത്തെ തുടർന്നുണ്ടായ കാർഷിക മേഖലയിലെ നഷ്ടം നികത്താൻ സമഗ്ര ഇടപെടലുകളുമായി കാർഷിക വികസന കർഷക ക്ഷേമവകുപ്പ്. പ്രളയത്തിൽ കൃഷി നശിച്ച 13,802 കർഷകർക്ക് കൃഷിവകുപ്പിന്റെ വിഹിതമായ 15,41,32,000 രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു. ഒക്ടോബർ…

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും പുരസ്‌കാരം. സംസ്ഥാന സർക്കാരിന്റെ കായകൽപ് അവാർഡിന് മികച്ച ആരോഗ്യ കേന്ദ്രമായാണ് നൂൽപ്പുഴയെ തിരഞ്ഞെടുത്തത്. സർക്കാർ ആശുപത്രികളുടെ ഗുണനിലവാരത്തിന് ദേശീയതലത്തിൽ നൽകുന്ന ഏറ്റവും വലിയ അംഗീകാരം നേടിയിട്ടുള്ള നൂൽപ്പുഴ ആശുപത്രിക്ക്…