നിയമനങ്ങള്‍ വേഗത്തിലാക്കുന്നതുള്‍പ്പെടെയുള്ള ഉദ്യോഗാര്‍ത്ഥി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിന് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസില്‍ ഇ-ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഇ-ഓഫീസ് പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കമ്മീഷനംഗം അഡ്വ.എം.കെ രഘുനാഥന്‍…

പാമ്പാടി ബ്ലോക്കിന്റെ ഡ്രസ്സ് ബാങ്ക് പ്രയോജനപ്പെട്ടത് മഴക്കെടുതി ബാധിച്ച 3000 ലേറെ കുടുംബങ്ങൾക്ക്. ജില്ലയിലെ 20 ദുരിതാശ്വാസ ക്യാമ്പുകളിൽ ഇതുവരെ വസ്ത്രങ്ങളും പുതപ്പുകളും എത്തിക്കാൻ കഴിഞ്ഞു. വെള്ളപ്പൊക്കദുരിതം ഏറെ അനുഭവിക്കുന്ന വൈക്കം പ്രദേശത്തെ കല്ലറയിലെ…

കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ മരണം ആറായി. കുമാരനെല്ലൂര്‍ മറ്റത്തില്‍ വീട്ടില്‍ രവീന്ദ്രന്‍ (56 വയസ്), കാഞ്ഞിരപ്പള്ളി താലൂക്കില്‍ ചെറുവള്ളി വില്ലേജില്‍ ശിവന്‍കുട്ടി (50 വയസ്), കോരുത്തോട് വില്ലേജില്‍ ബംഗ്ലാവ് പറമ്പില്‍ ദീപു       …

കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്കുകളിലേയും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ പഞ്ചായത്തുകളിലേയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ദുരിതാശ്വാസ ക്യാമ്പ്…

ദിവസങ്ങളായി നീണ്ടു നില്‍ക്കുന്ന മഴക്കെടുതിയില്‍ ജില്ലയിലെ രക്ഷാദൂതരായി എത്തിയിരിക്കുന്നത് ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങളാണ്. 45 പേരടങ്ങുന്ന സേന 22 പേരടങ്ങുന്ന രണ്ടു വിഭാഗമായി തിരിഞ്ഞ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ആറുകള്‍ കരകവിഞ്ഞ് …

ജില്ലയില്‍ രക്ഷാപ്രവര്‍ത്തനവുമായി എന്‍ഡിആര്‍എഫ് കാലവര്‍ഷക്കെടുതി വിലയിരുത്തുന്നതിന്  കോട്ടയം ജില്ലയുടെ ചുമതലയുള്ള വനം- മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ മന്ത്രി അഡ്വ. കെ.രാജു ജില്ലയില്‍ സന്ദര്‍ശനം നടത്തി. കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ബി. എസ്…

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായ കോട്ടയത്ത് ഒരു ഫ്‌ലൈഓവര്‍ സംവിധാനമോ ഓവര്‍ ബ്രിഡ്‌ജോ ഇല്ലാത്തത് അത്ഭുതപ്പെടുത്തുന്ന ഒന്നാണെന്നും ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ കൊണ്ടുവരുന്നത് പരിഗണനയിലാണെന്നും പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി…

സ്വാതന്ത്ര്യത്തിന് മുന്‍പ് തന്നെ വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭാസത്തിനും വൈക്കം പ്രാധാന്യം കൊടുത്തിരുന്നതിന് തെളിവാണ് 1926 ല്‍ സ്ഥാപിതമായ വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍.…

എല്ലാ ഗ്രാമപഞ്ചായത്തുകളിലും ബഡ്‌സ് സ്‌കൂളുകള്‍ സ്ഥാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്  മന്ത്രി. ഡോ. കെ.ടി ജലീല്‍  പറഞ്ഞു. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഐ.എസ്.ഒ പ്രഖ്യാപനവും ബഡ്‌സ് സ്‌കൂള്‍, ഹരിത കര്‍മ്മസേന എന്നിവയുടെ  ഉദ്ഘാടനവും നിര്‍വ്വഹിച്ച്…

നാടിന്റെ വികസനത്തിന് അനിവാര്യമായ വൈദ്യുതിയുടെ ഉത്പ്പാദനത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പു മന്ത്രി എം. എം മണി പറഞ്ഞു. കല്ലറ, നീണ്ടൂര്‍. കടുത്തുരുത്തി, മാഞ്ഞൂര്‍, തലയാഴം പഞ്ചായത്തുകളിലെ ഇരുപതിനായിരത്തോളം…